Today: 18 Oct 2024 GMT   Tell Your Friend
Advertisements
മലയാളി പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയില്ല
Photo #1 - India - Otta Nottathil - no_big_change_in_kerala_NRIs
തിരുവനന്തപുരം: നാട്ടിലേക്കുള്ള എന്‍ആര്‍ഐ പണത്തിന്‍റെ അളവില്‍ വലിയ വര്‍ധനവുണ്ടെങ്കിലും കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധയുണ്ടായിട്ടില്ല. ഗുലാത്തി ഇന്‍സ്ററിറ്റ്യൂട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

2018ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ല്‍ 22 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. വിദ്യാര്‍ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. 2018ല്‍ 1,29,763 വിദ്യാര്‍ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കില്‍ 2023ല്‍ അത് 2,50,000 ആയി വര്‍ധിച്ചു.

കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്‍റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സര്‍വേ റിപ്പോര്‍ട്ട് 17 വയസിനു മുന്‍പുതന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാന്‍ യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.

വടക്കന്‍ കേരളം മേഖല പ്രവാസത്തിന്‍റെ കേന്ദ്രബിന്ദുവായി ഇപ്പോഴും തുടരുന്നു. മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍.

ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍തന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018ലെ 89.2 ശതമാനത്തില്‍നിന്ന് 2023ല്‍ 80.5 ശതമാനത്തിന്‍റെ ഇടിവു കാണിക്കുന്നുണ്ട്. വിദ്യാര്‍ഥി കുടിയേറ്റത്തില്‍ യുകെയാണ് മുന്നില്‍. ആകെ വിദേശ വിദ്യാര്‍ഥികളില്‍ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്.

സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തില്‍നിന്ന് 2023ല്‍ 19.1 ശതമാനത്തിന്‍റെ വര്‍ധന കാണിക്കുന്നു. സ്ത്രീ പ്രവാസികള്‍ ജിസിസി രാജ്യങ്ങളില്‍നിന്ന് കൂടുതലായി യൂറോപ്പ്, പശ്ചിമ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണത കാണിക്കുന്നു.
- dated 15 Jun 2024


Comments:
Keywords: India - Otta Nottathil - no_big_change_in_kerala_NRIs India - Otta Nottathil - no_big_change_in_kerala_NRIs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
norka_roots_kdisc_pact
മലയാളികള്‍ക്ക് വിദേശ തൊഴിലവസരം: ധാരണാപത്രം ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_dr_wales
വെയില്‍സിലേക്ക് നോര്‍ക്ക വഴി സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
rathan_tata_died
രത്തന്‍ ടാറ്റ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
color_of_indian_passports
പലതരം ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പരിചയപ്പെടാം
തുടര്‍ന്നു വായിക്കുക
middle_east_central_asia_conflict
മധ്യേഷ്യന്‍ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ തടസപ്പെട്ടു; ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
airplanes_face_to_face
വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍: അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
modi_un_assembly_speech
മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല: മോദി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us